പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ നി​യ​മ​ന വി​വാ​ദ​വും
Thursday, April 22, 2021 12:30 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ നി​യ​മ​ന വി​വാ​ദ​വും. സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രും 2018ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഭ​ര​ണ​സ​മി​തി​യും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ഴി​മ​തി പു​റ​ത്ത​വ​രി​ക​യും തു​ട​ർ​ന്ന് ഭ​ര​ണ സ​മി​തി​ക്കെ​തി​രേ അ​വി​ശ്വാ​സം പാ​സാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
രാ​ജി വ​യ്ക്കാ​തെ സം​ഘ​ത്തി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തി​യ ശേ​ഷം ഉ​ട​ൻ രാ​ജി എ​ന്ന ഭ​ര​ണ സ​മി​തി​യി​ലെ ചി​ല​രു​ടെ പ്ര​സ്താ​വ​ന ക്ഷീ​ര ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സം​ഘ​ത്തി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി നാ​ല് പേ​ര​ട​ങ്ങു​ന്ന ഒ​രു ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും പ​ത്ര​പ​ര​സ്യം ന​ൽ​കി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പി​ന്നി​ട് പ്ര​സി​ഡ​ന്‍റ് ഉ​പ​സ​മി​തി​യി​ൽ നി​ന്നും ഒ​രാ​ളെ മാ​റ്റി സ്വ​യ​മേ ത​ന്‍റെ പേ​ര് എ​ഴു​തി ചേ​ർ​ക്കു​ക​യും ചെ​യ്തു. ഇ​ത് മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത​തി​നാ​ൽ ഉ​പ​സ​മി​തി പി​രി​ച്ച് വി​ടു​ക​യും ഭ​ര​ണ സ​മി​തി മൊ​ത്ത​ത്തി​ൽ നി​യ​മ​ന കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ചു.
എ​ന്നാ​ൽ ഭ​ര​ണ​സ​മി​തി​യി​ലെ പ​ല​രും നി​യ​മ​ന​കാ​ര്യ​ങ്ങ​ൾ ഒ​ന്നും അ​റി​യു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം. ഭ​ര​ണ സ​മി​തി പി​രി​ച്ച് വി​ടു​ന്ന​തി​ന് മു​ന്പാ​യി വേ​ണ്ട​പ്പെ​ട്ട​വ​രെ നി​യ​മി​ച്ച് പ​ര​മാ​വ​ധി സാ​ന്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നു​മാ​ണ് ആ​രോ​പ​ണം.
സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ന​ട​ത്താ​ൻ മാ​ത്രം സം​സ്ഥാ​ന സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ് എ​ന്ന സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്കെ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ഒ​രാ​ളെ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ ന​ട​ത്തി​യെ​ന്ന് വ​രു​ത്തു​ക​യും ചെ​യ്തു. പ​ണം വാ​ങ്ങി വേ​ണ്ട​പ്പെ​ട്ട​വ​രെ നി​യ​മി​ച്ച് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​യും സം​ഘ​ത്തേ​യും വ​ഞ്ചി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, ക​ലേ​ഷ്, സി​പി​എം മു​ള്ള​ൻ​കൊ​ല്ലി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.