മി​ന്ന​ലേ​റ്റു ര​ണ്ടു പ​ശു​ക്ക​ൾ ച​ത്തു
Thursday, April 22, 2021 12:30 AM IST
തൊ​ണ്ട​ർ​നാ​ട്: മി​ന്ന​ലേ​റ്റു ര​ണ്ടു പ​ശു​ക്ക​ൾ ച​ത്തു. വ​ട​ക്കെ​യോ​ര​ത്ത് കു​ര്യ​ന്‍റെ പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. പ​ശു​ക്ക​ളി​ൽ ഒ​ന്നു എ​ട്ടു മാ​സ​വും മ​റ്റൊ​ന്നു നാ​ലു മാ​സ​വും ഗ​ർ​ഭ​മു​ള്ള​താ​ണ്. നാ​ലു പ​ശു​ക്ക​ളെ കെ​ട്ടി​യി​രു​ന്ന തൊ​ഴു​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ മി​ന്ന​ലേ​റ്റ​ത്. ര​ണ്ടു പ​ശു​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു.
തൊ​ഴു​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​ലു പേ​ർ മി​ന്ന​ലു​ണ്ടാ​യ​തി​നു മി​നി​റ്റു​ക​ൾ​ക്ക് മു​ന്പു പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ഴു​ത്ത് ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തെ​ങ്ങി​നും കേ​ടു​പ​റ്റി. തൊ​ണ്ട​ർ​നാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ നേ​ത‌ൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ച​ന്തു, ഏ​ലി​യാ​മ്മ, മൈ​മൂ​ന എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.