അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു ആ​ക‌്ഷ​ൻ ക​മ്മി​റ്റി
Friday, April 23, 2021 12:20 AM IST
മു​ള്ള​ൻ​കൊ​ല്ലി: പാ​ടി​ച്ചി​റ ക്രൈ​സ്റ്റ് ന​ഗ​റി​ലെ ക​ണ്ണോ​ത്ത് ഷൈ​ജു സ്റ്റീ​ഫ​ന്‍റെ(45) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​സി​ജോ മ​ര​ങ്ങാ​ട്ട്, സ​ണ്ണി കീ​ഴോ​ട്ടു​കു​ന്നേ​ൽ, സ്റ്റെ​ഫി​ൻ നീ​റാ​നാ​നി​ക്ക​ൽ, ഷൈ​ജു ന​ട​ക്കു​ഴ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി ന​ട​ത്തു​ന്ന ഷൈ​ജു​വി​നെ ഈ ​മാ​സം അ​ഞ്ചി​നു കൃ​ഷി​സ്ഥ​ല​ത്തു​നി​ന്നു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കാ​ണാ​താ​യ​ത്. ഷൈ​ജു​വി​ന്‍റെ കാ​ർ ക​ർ​ണാ​ട​ക പ​രി​ധി​യി​ലെ ബൈ​ര​ക്കു​പ്പ​യ്ക്കു സ​മീ​പം മ​ച്ചൂ​രി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
സാ​ധാ​ര​ണ കൃ​ഷി​സ്ഥ​ല​ത്തു​നി​ന്നു വ​രു​ന്പോ​ൾ കാ​ർ മ​ച്ചൂ​രി​ൽ പാ​ർ​ക്കു ചെ​യ്തു തോ​ണി​യി​ൽ ക​ബ​നി ക​ട​ന്നാ​ണ് ഷൈ​ജു വീ​ട്ടി​ലെ​ത്തു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഷൈ​ജു​വി​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ചി​ല്ല.
അ​വി​വാ​ഹി​ത​നാ​യ ഷൈ​ജു ആ​റി​നു രാ​വി​ലെ പ​ത്ത​ര വ​രെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. മൊ​ബൈ​ൽ ഫോ​ണും പ​ഴ്സും വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​നു മ​റ്റൊ​രു മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ള്ള​താ​യി സൂ​ച​ന​യു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല.
ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഗ്നി-​ര​ക്ഷാ​സേ​ന പ​ന​ന്തോ​ട്ടം ക​വ​ല​യ്ക്കു സ​മീ​പം ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.