വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണം: കെ​സി​വൈ​എം
Friday, April 23, 2021 12:20 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണ​ദി​ന​ങ്ങ​ളി​ലും വ​ന്ന വീ​ഴ്ച​ക​ളാ​കാം ഇ​പ്പോ​ഴു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത​ട​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​തി​രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തി​ലേ​ക്കും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കി​ലേ​ക്കും ഈ ​ദി​ന​ങ്ങ​ൾ വ​ഴി​തെ​ളി​ച്ചേ​ക്കാ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൽ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രാ​ലി​യ വെ​ട്ടു​കാ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മ​ച്ചു​കു​ഴി​യി​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റ്റെ​സി​ൻ വ​യ​ലി​ൽ, ജ​സ്റ്റി​ൻ നീ​ലം​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ അ​ഭി​ന​ന്ദ് കൊ​ച്ചു​മ​ല​യി​ൽ, കോ​ ഒാർ​ഡി​നേ​റ്റ​ർ ജി​ജി​ന ക​റു​ത്തേ​ട​ത്ത്, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സാ​ലി സി​എം​സി എ​ന്നി​വ​ർ പ്രസംഗിച്ചു.