ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ സ്ഫോ​ട​നം
Friday, April 23, 2021 12:20 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: കോ​ട്ട​ക്കു​ന്നി​നു സ​മീ​പം കാ​ര​ക്ക​ണ്ടി​യി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്ക്. കാ​ര​ക്ക​ണ്ടി ച​പ്പ​ങ്ങ​ൽ ജ​ലീ​ലി​ന്‍റെ മ​ക​ൻ ഫെ​ബി​ൻ ഫി​റോ​സ്(14), ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​രീ​പു​ത്രി​യു​ടെ മ​ക​ൻ അ​ജ്മ​ൽ(14), കോ​ട്ട​ക്കു​ന്നി​ലെ മു​രു​ക​ന്‍റെ മ​ക​ൻ മു​ര​ളി(16) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രി​ക്കു​ക​ളോ​ടെ ഷെ​ഡി​നു പു​റ​ത്തു​ക​ട​ന്നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ ചാ​ടി​യ കു​ട്ടി​ക​ളെ സ്ഫോ​ട​ന​ശ​ബ്ദ​വും നി​ല​വി​ളി​യും കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ക​ര​ക​യ​റ്റി​യ​ത്. സ്ഫോ​ട​ന കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​ട​ക്കം പൊ​ട്ടി​യ​തി​ന്‍റെ സൂ​ച​ന​ക​ൾ ഷെഡി​ലോ പ​രി​സ​ര​ത്തോ കാ​ണ​നാ​യി​ല്ലെ​ന്നു സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. ഷെ​ഡി​ൽ പൊ​ട്ടി​ത്തെ​റി​ച്ച വ​സ്തു എ​ന്താ​ണെ​ന്നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലേ വ്യ​ക്ത​മാ​കൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഭി​ത്തി ഹോ​ളോ ബ്രി​ക്സി​നു നി​ർ​മി​ച്ചു മേ​ൽ​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​താ​ണ് സ്ഫോ​ട​നം ന​ട​ന്ന ഷെ​ഡ്.
മു​ന്പ് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത പ​ട​ക്ക​വ്യാ​പാ​രി ഷെ​ഡി​ൽ പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​ന്പ് വീ​ടൊ​ഴി​ഞ്ഞ വ്യാ​പാ​രി ഷെ​ഡ്ഡി​ലു​ണ്ടാ​യി​രു​ന്നു മു​ഴു​വ​ൻ പ​ട​ക്ക​ങ്ങ​ളും നീ​ക്കം ചെ​യ്തി​രു​ന്നു. ഷെ്ഡി​ൽ​നി​ന്നു ഒ​രു സ്ഫോ​ട​ന ശ​ബ്ദം മാ​ത്ര​മാ​ണ് കേ​ട്ട​തെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് പ​രി​ക്കേ​റ്റ അ​ജ്മ​ൽ.
കാ​ര​ക്ക​ണ്ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നു​വ​ന്ന​താ​ണ്. കൂ​ട്ടു​കാ​രാ​ണ് ഫെ​ബി​നും മു​ര​ളി​യും.