വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ലാ​ബോ​റ​ട്ട​റി തു​ട​ങ്ങു​ന്നു
Wednesday, May 5, 2021 1:06 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ൽ​പ്പ​റ്റ​യി​ൽ ലാ​ബോ​റ​ട്ട​റി തു​ട​ങ്ങു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം 24 മ​ണി​ക്കൂ​റി​ന​കം അ​റി​യു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ ലാ​ബോ​റ​ട്ട​റി ആ​രം​ഭി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ നി​ല​വി​ൽ സ്ര​വ​മെ​ടു​ത്ത് മൂ​ന്ന്-​അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന​ത്. ബ​ത്തേ​രി വൈ​റോ​ള​ജി ലാ​ബി​ലും പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന. ഇ​വി​ട​ങ്ങ​ളി​ൽ മൂ​ന്നോ നാ​ലോ ആ​ളു​ക​ളു​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന അ​ധ്വാ​ന​മാ​ണ് ഒ​രു ടെ​സ്റ്റ് ഫ​ല​ത്തി​നു വേ​ണ്ടി​വ​രു​ന്ന​ത്.
ആ​ർ​എ​ൻ​എ എ​ക്സ്ട്രാ​ക്ട​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ൽ മ​ണി​ക്കൂ​റി​ൽ 250-300 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ന​ൽ​കാ​ൻ സാ​ധി​ക്കും. ഇ​ത് മ​ന​സി​ലാ​ക്കി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് മെ​ഷീ​നു പു​റ​മേ ഒ​രു ആ​ർ​എ​ൻ​എ എ​ക്സ​ട്രാ​ക്ട​ർ മെ​ഷീ​നും വാ​ങ്ങാ​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ലാ​ബോ​റ​ട്ട​റി തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം.