പ​രി​ക്കേ​റ്റ കാട്ടാന റി​വാ​ൾ​ഡോയെ ത​ള​ച്ചു
Wednesday, May 5, 2021 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​രി​ക്കേ​റ്റ് മ​സി​ന​ഗു​ഡി മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​ഞ്ഞി​രു​ന്ന കാ​ട്ടു​കൊ​ന്പ​ൻ റി​വാ​ൾ​ഡോ​യെ ത​ള​ച്ച് മ​ര​ക്കൂ​ട്ടി​ൽ അ​ട​ച്ചു. വാ​ഴ​ത്തോ​ട്ട​ത്തി​ൽ വ​നം​വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക മ​ര​ക്കൂ​ട്ടി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്. താ​പ്പാ​ന​ക​ളു​ടെ​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്. മാ​സ​ങ്ങ​ളോ​ള​മാ​യി ആ​ന​യെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ക്കേ​റ്റ ആ​ന​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ന​യു​ടെ തു​ന്പി​കൈ​ക്ക് പ​രി​ക്കു പ​റ്റി വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി മാ​വ​ന​ല്ല, വാ​ഴ​ത്തോ​ട്ടം, ബൊ​ക്കാ​പു​രം, മ​സി​ന​ഗു​ഡി മേ​ഖ​ല​ക​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ക​യാ​യി​രു​ന്നു. വ​ന​ത്തി​നു​ള്ളി​ൽ പോ​യി ആ​ഹാ​രം തേ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ന ആ​ക്ര​മ​ണ​കാ​രി​യ​ല്ല. ജ​ന​ങ്ങ​ളെ ഇ​തു​വ​രെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല. ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​ന​യെ പി​ടി​കൂ​ടി മു​തു​മ​ല​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ൾ ആ​ന​യെ പി​ടി​കൂ​ടി ചി​കി​ത്സ ന​ൽ​കേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ന​യ്ക്ക് ശ്വാ​സ ത​ട​സം നേ​രി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​ന​യെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ത​ന്നെ ത​ള​യ്ക്കാ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.