ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചാ​ൽ പ്ര​തി​സ​ന്ധി
Friday, May 7, 2021 12:22 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ചി​കി​ത്സ​യ്ക്കു വ​യ​നാ​ട്ടി​ൽ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ലും നാ​ല് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും മൂ​ന്നു സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റു​ക​ളി​ലു​മാ​യി ഒ​ഴി​വു​ള്ള​ത് 374 കി​ട​ക്ക​ക​ൾ. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 71 ഐ​സി​യു കി​ട​ക്ക​ക​ളും 27 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണ് ഒ​ഴി​വ്. മേ​യ് അ​ഞ്ച് വ​രെ​യു​ള്ള​താ​ണ് ഈ ​ക​ണ​ക്ക്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചാ​ൽ ജി​ല്ല​യി​ലും കോ​വി​ഡ് ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ലാ​കും.
മാ​ന​ന്ത​വാ​ടി​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ 270 കി​ട​ക്ക​ക​ളി​ൽ 187 എ​ണ്ണ​മാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ 108 കി​ട​ക്ക​ക​ളി​ൽ 91 എ​ണ്ണ​ത്തി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 17 കി​ട​ക്ക​ക​ളാ​ണ് ഒ​ഴി​വ്. മേ​പ്പാ​ടി ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 155 കി​ട​ക്ക​ക​ളി​ൽ 46 എ​ണ്ണ​ത്തി​ൽ ഒ​ഴി​കെ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ബ​ത്തേ​രി ഇ​ഖ്റ ആ​ശു​പ​ത്രി​യി​ലെ 50 കി​ട​ക്ക​ക​ളി​ൽ 43 എ​ണ്ണം ഒ​ഴി​വു​ണ്ട്. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 11 കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്. നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലി​ല്ല.
മേ​പ്പാ​ടി പോ​ളി ടെ​ക്നി​ക് ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലു​ള്ള 90 കി​ട​ക്ക​ക​ളി​ൽ 72 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളു​ണ്ട്. 11 കി​ട​ക്ക​ക​ളാ​ണ് ഒ​ഴി​വ്. കാ​ട്ടി​ക്കു​ളം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ സെ​ന്‍റ​റി​ൽ 75 കി​ട​ക്ക​ക​ളു​ള്ള​തി​ൽ 47 എ​ണ്ണം ഒ​ഴി​വാ​ണ്. 25 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. മാ​ന​ന്ത​വാ​ടി ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സെ​ന്‍റ​റി​ൽ 150 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 101 എ​ണ്ണ​ത്തി​ൽ രോ​ഗി​ക​ളു​ണ്ട്. 47 കി​ട​ക്ക​ക​ളാ​ണ് ഒ​ഴി​വ്. മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജി​ലെ സെ​ന്‍റ​റി​ൽ 100 കി​ട​ക്ക​ക​ളു​ള്ള​തി​ൽ 80 എ​ണ്ണം ഒ​ഴി​വാ​ണ്. 20 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ൽ.
പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലെ 93 കി​ട​ക്ക​ക​ളി​ൽ 35 എ​ണ്ണം ഒ​ഴി​വു​ണ്ട്. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സെ​ന്‍റ​റി​ൽ 62 കി​ട​ക്ക​ക​ളു​ള്ള​തി​ൽ 23 എ​ണ്ണ​ത്തി​ൽ രോ​ഗി​ക​ളു​ണ്ട്. 80 കി​ട​ക്ക​ക​ളാ​ണ് ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ. 76 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്.
മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ 34 ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 17 എ​ണ്ണ​വും 28 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 17 എ​ണ്ണ​വും ഒ​ഴി​വു​ണ്ട്. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ 36 ഐ​സി​യു കി​ട​ക്ക​ക​ളും എ​ട്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഒ​ഴി​വാ​ണ്. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 10 ഐ​സി​യു കി​ട​ക്ക​ക​ളും ഒ​രു വെ​ന്‍റി​ലേ​റ്റ​റു​മു​ണ്ട്. ഇ​വ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മേ​പ്പാ​ടി ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ലെ 10 ഐ​സി​യു കി​ട​ക്ക​ക​ളി​ലും രോ​ഗി​ക​ളു​ണ്ട്. 10 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് ഒ​ഴി​വ്. ബ​ത്തേ​രി ഇ​ഖ്റ ആ​ശു​പ​ത്രി​യി​ൽ എ​ട്ട് ഐ​സി​യു കി​ട​ക്ക​ക​ളും ഒ​രു വെ​ന്‍റി​ലേ​റ്റ​റു​മാ​ണ് ഉ​ള്ള​ത്. നി​ല​വി​ൽ ഇ​വ ഉ​പ​യോ​ഗ​ത്തി​ലി​ല്ല.
മാ​ന​ന്ത​വാ​ടി​യി​ൽ വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച ഗ​വ.​ന​ഴ്സിം​ഗ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ അ​ടു​ത്ത ദി​വ​സം കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങും. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന സെ​ന്‍റ​റി​ൽ 150 കി​ട​ക്ക​ക​ൾ ഉ​ണ്ടാ​കും. കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധ​വും ജ​ല​വി​ത​ര​ണ​വും പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം ഡി​എം​ഒ ഡോ.​ആ​ർ.​രേ​ണു​ക, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി. ജോ​ർ​ജ്, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, അ​ഡ്വ.​സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ർ കെ.​എ. സ​ജി, ജി​ല്ലാ മാ​സ് മീ​ഡീ​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ചു.