സ​ഞ്ച​രി​ക്കു​ന്ന എ​ടി​എം തു​ട​ങ്ങി
Friday, May 7, 2021 11:10 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ഡൗ​ണി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ സ​ഞ്ച​രി​ക്കു​ന്ന എ​ടി​എ​മ്മു​മാ​യി കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങി​യ മൊ​ബൈ​ൽ എ​ടി​എം ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ടി​എം സേ​വ​നം ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ജി. ​വി​നോ​ദ്, ന​ബാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​ജി​ഷ, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ എ​സ്. ശ്യാ​മ​ള, ചീ​ഫ് മാ​നേ​ജ​ർ വി.​കെ. രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ന്പ​ർ​ക്ക​ബാ​ധി​ത​ർ
നി​രീ​ക്ഷ​ത്തി​ൽ പോ​ക​ണം

ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. തി​രു​നെ​ല്ലി വാ​കേ​രി കോ​ള​നി ആ​രാ​ണ​പ്പാ​റ​യി​ൽ ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ട്ടി​ട്ടു​ള​ള സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. നെ​ൻ​മേ​നി കോ​ട്ട​യി​ൽ കോ​ള​നി​യി​ലും (വാ​ർ​ഡ് എ​ട്ട് ) ധാ​രാ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. വെ​ള്ള​മു​ണ്ട വാ​ർ​ഡ് 18 ൽ ​പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​ക്ക് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ല​ഞ്ചേ​രി​യി​ൽ സ​ന്പ​ർ​ക്കം ഉ​ണ്ട്.
വെ​ള്ള​മു​ണ്ട കാ​പ്പും​കു​ന്ന് കോ​ള​നി പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​ക​ൾ​ക്ക് കോ​ള​നി​യി​ൽ സ​ന്പ​ർ​ക്ക​മു​ണ്ട്. ക​ൽ​പ്പ​റ്റ ചു​ഴ​ലി​യി​ൽ മി​ൽ​മ ഡ​യ​റി​യി​ൽ ജോ​ലി ചെ​യ്ത നാ​ലു വ്യ​ക്തി​ക​ൾ പോ​സി​റ്റീ​വാ​ണ്. പ​ടി​ഞ്ഞാ​റ​ത്ത​റ വാ​ർ​ഡ് 13 ൽ ​മൂ​ന്നി​നു ന​ട​ന്ന ഒ​രു മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടു ധാ​രാ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.
വൈ​ത്തി​രി ചാ​രി​റ്റി റോ​ഡ് എ​ആ​ർ​ഡി 80 റേ​ഷ​ൻ ക​ട​യി​ൽ അ​ഞ്ച് വ​രെ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി പോ​സി​റ്റീ​വാ​ണ്. 30 വ​രെ ക​ൽ​പ്പ​റ്റ ടി​പി ടൈ​ൽ​സ് സെ​ന്‍റ​ർ ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​റ് വ​രെ നെ​ടു​ന്പൊ​ഴി​യി​ൽ ക്ര​ഷ​ർ ജീ​വ​ന​ക്കാ​ര​ൻ, ബ​ത്തേ​രി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും പോ​സി​റ്റീ​വാ​ണ്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു.