ജി​ല്ല​യി​ൽ 581 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, May 10, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ട​യി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലും വ​യ​നാ​ട് ജി​ല്ല​ക്കാ​രാ​യ 581 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യ​ത് ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ്.
സ​ർ​ക്കാ​ർ /സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്റ്റാ​ഫ് ന​ഴ്സു​മാ​രും ഫീ​ൽ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ 238 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.
ഡോ​ക്ട​ർ​മാ​ർ 58, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ 43, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ 35, ഫാ​ർ​മ​സി​സ്റ്റ് 31, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് 29, ആ​ശ പ്ര​വ​ർ​ത്ത​ക​ർ 22, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ഭാ​ഗം 19, ഡ്രൈ​വ​ർ 14, മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 92 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.