പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര്യാ​ദ​യില്ലാത്ത പെ​രു​മാ​റ്റം: മുഖ്യമന്ത്രിക്കു പരാതി
Monday, May 10, 2021 11:52 PM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര്യാ​ദ​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​ത്തി​നെ​തി​രേ രോ​ഗി​യാ​യ വ​യോ​ധി​ക​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി അ​യ​ച്ചു. മാ​ന​ന്ത​വാ​ടി ആ​റാ​ട്ടു​ത​റ മ​ട​ത്തും​കു​റ്റി​യി​ൽ വി​ജ​യ​നാ​ണ് മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. വൃ​ക്ക​രോ​ഗി​യാ​യ മ​ക​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റി​നു മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്കു പോ​കു​ന്പോ​ൾ എ​സ്എ​ച്ച്ഒ ധി​ക്കാ​ര​ത്തോ​ടെ പെ​രു​മാ​റു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റ​ത്തി​നു മു​തി​രു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം എ​ഴു​തി ത​യാ​റാ​ക്കി​യ സ​ത്യ​വാ​ങ്മൂ​ല​വും മ​ക​ന്‍റെ അ​സു​ഖം സം​ബ​ന്ധി​ച്ച ചി​കി​ത്സാ​രേ​ഖ​ക​ളും കാ​ണി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ദ​യം പെ​രു​മാ​റി​യെ​ന്നു പ​രാ​തി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ഴു​പ​തു​കാ​ര​നാ​യ വി​ജ​യ​ൻ വാ​ർ​ധ​ക്യ​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ക്കു സ്ഥി​ര​മാ​യി മ​രു​ന്നു​ക​ഴി​ച്ചു​വ​രി​ക​യാ​ണ്. വൃ​ക്ക​രോ​ഗി​യാ​യ മ​ക​നു 34 വ​യ​സു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മാ​താ​വാ​ണ് മ​ക​നു വൃ​ക്ക ദാ​നം ചെ​യ്യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്നോ​ടി​യാ​യി നി​ര​വ​ധി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ശ​രി​യാ​ക്കേ​ണ്ട​തു​ണ്ട്. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട​താ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഒ​ന്ന്.
അ​പ​ക്ഷി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​യ് നാ​ലി​നു ഹാ​ജ​രാ​കാ​ൻ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ​നി​ന്നു അ​റി​യി​പ്പു ല​ഭി​ച്ചു. ഇ​ത​നു​സ​രി​ച്ചു വീ​ട്ടി​ൽ​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ഓ​ഫീ​സി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്പോ​ൾ മൈ​സൂ​രു റോ​ഡി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​വും നോ​ക്കി നി​ൽ​ക്കേ ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം അ​നു​ഭ​വം മ​റ്റാ​ർ​ക്കും ഉ​ണ്ടാ​കി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.