ചോ​ലാ​ടി​യി​ൽ 41 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, May 12, 2021 12:37 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ചോ​ലാ​ടി​യി​ൽ 41 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 31 ആ​ദി​വാ​സി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ചോ​ലാ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് ഇ​ത്ര​യും അ​ധി​കം ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​തി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും തു​ട​ർ​ന്ന് ന​ട​ന്ന വി​വി​ധ ച​ട​ങ്ങു​ക​ളി​ലും ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ ദി​നേ​ശ്കു​മാ​ർ, ദേ​വാ​ല ഡി​വൈ​എ​സ്പി അ​മീ​ർ അ​ഹ്മ​ദ്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​തി​ര​വ​ൻ, ബി​ഡി​ഒ മോ​ഹ​ൻ​കു​മാ​ര​മം​ഗ​ലം, നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട​ർ​മി​ള തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശം അ​ണു​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.