ബ​ത്തേ​രി ടൗ​ണി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി ശ്രേ​യ​സും ന​ഗ​ര​സ​ഭ​യും
Wednesday, May 12, 2021 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് കാ​ല​ത്ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി ബ​ത്തേ​രി ന​ഗ​ര​സ​ഭ​യും ശ്രേ​യ​സും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ന്പി​ലാ​ണ് സ്നേ​ഹ​ക​രു​ത​ൽ എ​ന്ന പേ​രി​ൽ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വൈ​കി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന കൈ​ക്കു​ഞ്ഞു​ങ്ങ​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​ഴം, ബ്ര​ഡ്, വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ബ​ത്തേ​രി ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​മു​ള്ള ഹോ​ട്ട​ലു​ക​ൾ രാ​ത്രി 7.30ന് ​അ​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല​യു​ടെ ക്ര​മീ​ക​ര​ണം. രാ​ത്രി 7.30 മു​ത​ൽ 10 വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.
വി​ശ​ന്ന് യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് ഇ​ങ്ങി​നെ​യൊ​രു നീ​ക്ക​ത്തി​ന് ശ്രേ​യ​സും ന​ഗ​ര​സ​ഭ​യും കൈ ​കോ​ർ​ത്ത​ത്.
ന​ഗ​ര​സ​ഭ​യും ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി​യു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ച്ചു.
അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യാ​ട്ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, ടോം ​ജോ​സ്, ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.