വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം
Wednesday, May 12, 2021 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ട​ക്ക​നാ​ട്, ക​രി​പ്പൂ​ര് മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം. ദി​നം​പ്ര​തി​യെ​ന്നോ​ണം കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പ​ന്നി ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം അ​ണ്ണി​മൂ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യും പ​ന്നി​ക്കൂ​ട്ട​വും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നൂ​റോ​ളം വാ​ഴ​ക​ളും ക​പ്പ​യും പ​ച്ച​ക്ക​റി​ക​ളും ന​ശി​പ്പി​ച്ചു. വ​ന്യ​മൃ​ഗ ശ​ല്യം വ​ട​ക്ക​നാ​ട് പ്ര​ദേ​ശ​ത്ത് നി​ത്യ കാ​ഴ്ച​യാ​ണ്. ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കും, വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കും. ഇ​തി​നെ​തി​രേ മു​ൻ​കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു.
കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. പ്ര​തി​രോ​ധ​ത്തി​നാ​യി അ​നു​വ​ദി​ച്ച ഫെ​ൻ​സിം​ഗ് സം​വി​ധാ​നം എ​ത്ര​യും വേ​ഗം സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.