ആ​ദി​വാ​സി ബാ​ലി​ക ഷോ​ക്കേ​റ്റു മ​രി​ച്ചു
Friday, May 14, 2021 10:49 PM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി ബാ​ലി​ക ഷോ​ക്കേ​റ്റു മ​രി​ച്ചു. തി​രു​നെ​ല്ലി ബേ​ഗൂ​ർ കോ​ള​നി​യി​ലെ ഗോ​പി-​റാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നു​ശ്രീ​യാ​ണ് (13) മ​രി​ച്ച​ത്. വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ​നി​ന്നു പു​റ​ത്തേ​ക്കു വ​ലി​ച്ച വ​യ​റി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ അ​പ്പ​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.