നീ​ല​ഗി​രി​യി​ൽ എ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ച്ചു
Sunday, May 16, 2021 12:34 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ എ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ച്ചു. 170 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഊ​ട്ടി താ​ലൂ​ക്കി​ൽ 35 കി​ട​ക്ക​ക​ളും കു​ന്നൂ​ർ താ​ലൂ​ക്കി​ൽ 60 കി​ട​ക്ക​ക​ളും കോ​ത്ത​ഗി​രി താ​ലൂ​ക്കി​ൽ 25 കി​ട​ക്ക​ക​ളും ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ൽ 50 കി​ട​ക്ക​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് വ​ഴി​യാ​ണ് ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി​യ​ത്.