കാ​റ്റും മ​ഴ​യും: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 13.08 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം
Sunday, May 16, 2021 11:43 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​തു 13.08 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ മേ​യ് 10 മു​ത​ൽ 15 വ​രെ ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​മാ​ണ് കൃ​ഷി​വ​കു​പ്പ് തി​ട്ട​പ്പെ​ടു​ത്തി​യ​ത്. 6,749 ക​ർ​ഷ​ക​ർ​ക്കാ​ണ് സാ​ര​മാ​യ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്.
3,090 ക​ർ​ഷ​ക​രു​ടേ​താ​യി 2,34,500 കു​ല​ച്ച​വാ​ഴ​ക​ളും 88,200 കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും നി​ലം​പൊ​ത്തി. 14,000 കാ​പ്പി​ച്ചെ​ടി​ക​ൾ ന​ശി​ച്ചു. 180 റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു. 5,260 കു​രു​മു​ള​ക് വ​ള്ളി​ക​ളും 7,362 ക​മു​കും 1,155 തെ​ങ്ങും നാ​ശി​ച്ചു. ഇ​ഞ്ചി (123 ഹെ​ക്ട​ർ), മ​ര​ച്ചീ​നി (120 ഹെ​ക്ട​ർ), പ​ച്ച​ക്ക​റി​ക​ൾ (16 ഹെ​ക്ട​ർ), മ​ഞ്ഞ​ൾ (0.8 ഹെ​ക്ട​ർ), ഏ​ലം (4.2 ഹെ​ക്ട​ർ), തേ​യി​ല (5.6 ഹെ​ക്ട​ർ) എ​ന്നി​ങ്ങ​നെ​യും ന​ഷ്ട​മു​ണ്ടാ​യി.
കൃ​ഷി​ഭ​വ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നു പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കെ​എ​സ്ഇ​ബി​ക്ക് 11.36 ല​ക്ഷം
രൂ​പ​യു​ടെ ന​ഷ്ടം

ക​ൽ​പ്പ​റ്റ: കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ൽ കെ​എ​സ്ഇ​ബി​ക്ക് 11.36 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. 90 വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 7,56,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഈ​യി​ന​ത്തി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. ചെ​രി​ഞ്ഞ പോ​സ്റ്റു​ക​ൾ നേ​രെ​യാ​ക്കു​ന്ന​തി​ന് 1.1 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. ത​ക​രാ​റി​ലാ​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ ന​ന്നാ​ക്കു​ന്ന​തി​ന് 1.5-ഉം ​മ​റ്റി​ന​ങ്ങ​ളി​ൽ 1.2-ഉം ​ല​ക്ഷം രൂ​പ​യു​ടെ ചെ​ല​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ന്നു. വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ണ്.