ഫു​ൾ ലോ​ക്ക്ഡൗ​ണ്‍ നീ​ല​ഗി​രി​യി​ൽ പൂ​ർ​ണം
Sunday, May 16, 2021 11:44 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ബാ​ധ​ക​മാ​ക്കി​യ ഫു​ൾ ലോ​ക്ക്ഡൗ​ണ്‍ നി​ലീ​ഗി​രി​യി​ൽ ഇ​ന്ന​ലെ പൂ​ർ​ണം. ഗൂ​ഡ​ല്ലൂ​ർ, ഊ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, ദേ​വ​ർ​ഷോ​ല, പാ​ട​ന്ത​റ, ബി​ദ​ർ​ക്കാ​ട്, നെ​ല്ലാ​ക്കോ​ട്ട, പാ​ട്ട​വ​യ​ൽ, അ​യ്യം​കൊ​ല്ലി, ചേ​ര​ന്പാ​ടി, കൊ​ള​പ്പ​ള്ളി, എ​രു​മാ​ട്, താ​ളൂ​ർ, പ​ന്ത​ല്ലൂ​ർ, ഉ​പ്പ​ട്ടി, ദേ​വാ​ല, നാ​ടു​കാ​ണി, തു​റ​പ്പ​ള്ളി തു​ട​ങ്ങി​യ പ്ര​ധാ​ന ടൗ​ണു​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു.
ബ​സ്, ഓ​ട്ടോ, ടാ​ക്സി സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ആ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. അ​നാ​വ​ശ്യ​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങി​യ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, പ​ത്രം, പാ​ൽ, ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ​വ ലോ​ക്ഡൗ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.
പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, ചോ​ലാ​ടി, നാ​ടു​കാ​ണി, ക​ക്ക​ന​ഹ​ള്ള, ക​ക്കു​ണ്ടി, പൂ​ള​ക്കു​ണ്ട്, കു​ഞ്ച​പ്പ​ന, ബ​ർ​ളി​യാ​ർ, ന​ന്പ്യാ​ർ​കു​ന്ന് തു​ട​ങ്ങി​യ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ന്നു. നീ​ല​ഗി​രി​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 636 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.