ജി​ല്ല​യി​ൽ 211 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 15.26
Tuesday, May 18, 2021 12:01 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 211 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 6907 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 15.26 ആ​ണ്. 203 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 52,788 ആ​യി. 43,789 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 8576 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 7326 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മാ​ന​ന്ത​വാ​ടി- 21, ബ​ത്തേ​രി- 19, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി- 12 വീ​തം, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ, നെ​ൻ​മേ​നി, തൊ​ണ്ട​ർ​നാ​ട്- 11 വീ​തം, പു​ൽ​പ്പ​ള്ളി, തി​രു​നെ​ല്ലി, വൈ​ത്തി​രി, പൊ​ഴു​ത​ന, വെ​ള്ള​മു​ണ്ട ഒ​ന്പ​ത് വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ ഏ​ഴ്, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ, മേ​പ്പാ​ടി ആ​റ് വീ​തം, അ​ന്പ​ല​വ​യ​ൽ, പൂ​താ​ടി മൂ​ന്നു വീ​തം, മു​ള്ള​ൻ​കൊ​ല്ലി, നൂ​ൽ​പ്പു​ഴ, പ​ന​മ​രം, ത​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ വീ​ത​വു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ക​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ
മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ഴും ക്ഷേ​മ പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ല​ക്ഷ​ൻ എ​ടു​ക്കു​ക​യും ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ കേ​ര​ള​ത്തി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്ക് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡി​പ്പോ​സി​റ്റ് ക​ല​ക്‌​ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര​ള) വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
2020ൽ ​ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് 1000 രൂ​പ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ഇ​ൻ​സെ​ന്‍റീ​വ് ഈ ​വ​ർ​ഷ​ത്തെ ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന് മു​ന്പാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​ജെ. ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. വി​ശാ​ഖ്, എ.​സി. ടോ​മി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് ചി​കി​ത്സ:
പാ​ന​ൽ ഡി​സ്ക​ഷ​ൻ
സം​ഘ​ടി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ചി​കി​ത്സ​യി​ൽ ജി​ല്ല കൈ​വ​രി​ച്ച പു​രോ​ഗ​തി മു​ൻ​നി​ർ​ത്തി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പാ​ന​ൽ ഡി​സ്ക​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി വ​യ​നാ​ടി​ന്‍റെ ആ​രോ​ഗ്യ​രം​ഗം ആ​ർ​ജ്ജി​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​അ​ജി​ത്ത്, ഡോ. ​സോ​ണി പി. ​സ​ണ്ണി (വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​വാ​സി​ഫ്, ഡോ. ​ആ​ഷി​ക് ( ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​ക​ർ​ണ്ണ​ൻ, ഡോ. ​എ​സ്. പ്ര​ഷീ​ൻ (താ​ലൂ​ക്ക് ആ​ശു​പ​ത്രി ബ​ത്തേ​രി), ഡോ. ​ഡി​ബി​ൻ കു​മാ​ർ, ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള ജ​വാ​ദ് (ഇ​ഖ്റ ആ​ശു​പ​ത്രി ബ​ത്തേ​രി) എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ലു​ക​ൾ അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും പ്രാ​യോ​ഗി​ക​മാ​യി ല​ഭി​ച്ച അ​റി​വു​ക​ളെ കു​റി​ച്ചും മ​റ്റു​ള്ള​വ​രു​മാ​യി സം​വ​ദി​ച്ചു. ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ അ​ഭി​പ്രാ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് അ​ടു​ത്ത ദി​വ​സം ത​ന്നെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റും.
ഡി​എം വിം​സ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഹി​ഷാം മൂ​സാ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ്, മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രാ​യ ഭാ​സ്ക​ര​ൻ, കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ർ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​ർ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ മ​റ്റു ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫ് ന​ഴ്സു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വാ​ക്സി​ൻ ച​ല​ഞ്ച്: ജി​ല്ലാ പോ​ലീ​സ് കോ-​ഓ​പ​റേ​റ്റീ​വ്
സൊ​സൈ​റ്റി
നാ​ല് ല​ക്ഷം ന​ൽ​കി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി കോ​വി​ഡ് 19 പ്ര​തി​രോ​ധ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ൽ​കി. സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള​ള തു​ക​യു​ടെ ചെ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യ്ക്ക് കൈ​മാ​റി​യ​ത്. പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ശി​ധ​ര​ൻ, ഡ​യ​റ​ക്ട​ർ പി.​ജി. സ​തീ​ഷ്കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​എ​സ്ഐ പി.​ബി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: ഇന്നലെ 30 കേ​സു​ക​ൾ
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ശ​രി​യാ​യ വി​ധം മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 97 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 62 പേ​ർ​ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥാ​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ബാ​ങ്ക്, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
153 വാ​ഹ​ന​ങ്ങ​ൾ
പി​ടി​ച്ചെ​ടു​ത്തു
ഊ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് 153 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. 81,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത 137 പേ​ർ​ക്ക് 200 രൂ​പ വീ​തം പി​ഴ​യും ചു​മ​ത്തി. 22 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
നീ​ല​ഗി​രി​യി​ൽ
499 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ 499 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഊ​ട്ടി ന​ഗ​ര​സ​ഭ​യി​ലും ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലും 47 വീ​തം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ണ്ട്.