പാ​ൽ സം​ഭ​ര​ണ നി​യ​ന്ത്ര​ണം: ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
Wednesday, May 19, 2021 12:03 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു വി​പ​ണ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം വ​യ​നാ​ട്ടി​ൽ ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ഉ​പ​ജീ​വ​ന​ത്തി​നു ക്ഷീ​ര​വൃ​ത്തി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
മേ​യ് ഒ​ന്നു മു​ത​ൽ 10 വ​രെ അ​ള​ന്ന​തി​ന്‍റെ 60 ശ​ത​മാ​നം പാ​ൽ സം​ഭ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് മി​ൽ​മ തീ​രു​മാ​നം. ഇ​ന്ന​ലെ മു​ത​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ​നി​ന്നു മി​ൽ​മ പാ​ൽ സം​ഭ​രി​ക്കു​ന്നി​ല്ല. ഇ​ത​ര വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ അ​ട​ഞ്ഞി​രി​ക്കെ ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ജീ​വി​തം വ​ഴി​മു​ട്ടു​മെ​ന്നു ക്ഷീ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി ക്ഷീ​ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു ഓ​ണ്‍​ലൈ​നി​ൽ ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​തി​ദി​നം സം​ഭ​രി​ക്കു​ന്ന​തി​ൽ ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം ലി​റ്റ​ർ പാ​ൽ മേ​ഖ​ല യൂ​ണി​യ​നു മി​ച്ച​മാ​ണ്. ഈ ​പാ​ൽ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ചു പൊ​ടി​യാ​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ത്തി​ൽ പാ​ൽ പൊ​ടി​യാ​ക്കു​ന്ന​തി​നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​യ​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​താ​ണ് സം​ഭ​രി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നു കാ​ര​ണ​മാ​യി യൂ​ണി​യ​ൻ പ​റ​യു​ന്ന​ത്.
വ​യ​നാ​ട്ടി​ൽ 56 ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ​നി​ന്നു പ്ര​തി​ദി​നം ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് യൂ​ണി​യ​ൻ സം​ഭ​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ്രാ​ദേ​ശി​ക വി​പ​ണ​ന​ത്തി​നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു ഒ​ഴി​കെ പാ​ൽ കാ​സ​ർ​കോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ഡി​പ്പോ​ക​ളി​ലേ​ക്കു ക​യ​റ്റു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളും മി​ൽ​ക്ക് ബൂ​ത്തു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തു പ്രാ​ദേ​ശി​ക പാ​ൽ വി​പ​ണ​നം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തി​നാ​ണ് ഇ​ട​യാ​ക്കി​യ​ത്. ക്ഷീ​ര​വൃ​ത്തി മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ര കു​ടും​ബ​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്. പാ​ൽ സം​ഭ​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണം ഇ​വ​രു​ടെ ജീ​വി​ത​താ​ളം തെ​റ്റു​ന്ന​തി​നു കാ​ര​ണ​മാ​കും.
ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പാ​ലും മി​ൽ​മ സം​ഭ​രി​ക്കു​ന്നു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ലി​ൽ 40 ശ​ത​മാ​നം സം​ഭ​രി​ക്കി​ല്ലെ​ന്ന മി​ൽ​മ നി​ല​പാ​ട് ക്ഷീ​ര മേ​ഖ​ല​യി​ൽ തി​ക്ത​ഫ​ല​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും. ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ണ് ക്ഷീ​ര​വൃ​ത്തി. ദീ​ർ​ഘ, ഹ്ര​സ്വ​കാ​ല വി​ള​ക​ളു​ടെ നാ​ശ​വും വി​ല​യി​ടി​വും മൂ​ലം സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ക​ർ​ഷ​ക​രി​ൽ ഏ​റെ​യും പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​തി​നു പ​ശു​വ​ള​ർ​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞ​ത്. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മി​ൽ​മ നീ​ക്കം ദ്രോ​ഹ​ക​ര​മാ​ണെ​ന്നു ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​ഒ. ദേ​വ​സ്യ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​ജീ​വ​ൻ മ​ട​ക്കി​മ​ല, പി.​ഡി. ശി​വ​ദാ​സ​ൻ, ര​വീ​ന്ദ്ര​ൻ മാ​ങ്ങാ​ട്, എം.​എ. ജോ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
സം​ഭ​രി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വ് കു​റ​ച്ച തീ​രു​മാ​നം പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​നു മി​ൽ​മ മാ​നേ​ജ്മെ​ന്‍റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​ൻ മി​റ്റ​ത്താ​നി​ക്ക​ൽ സി​ജു ജോ​ണ്‍ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. മി​ൽ​മ തീ​രു​മാ​നം നി​ത്യ​ജീ​വി​ത​ത്തി​നു ക്ഷീ​ര​വൃ​ത്തി​യെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ ഗ​തി​കേ​ടി​ലാ​ക്കു​മെ​ന്നു ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.