വ​യ​നാ​ട്ടി​ലെ മ​രംകൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, June 11, 2021 12:59 AM IST
പു​ൽ​പ്പ​ള്ളി: പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​യ​നാ​ട്ടി​ലെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സം​ര​ക്ഷി​ത വ​ൻ​മ​ര​ങ്ങ​ൾ റ​വ​ന്യൂ, ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വം കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ബ​ത്തേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ഭൂ​വു​ട​മ​ക​ളെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​മ​മാ​ത്ര​മാ​യ തു​ക മാ​ത്രം ന​ൽ​കി ഉ​ട​മ​ക​ളി​ൽ നി​ന്ന് മ​രം സ്വ​ന്ത​മാ​ക്കി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. യ​ഥാ​ർ​ത്ഥ വി​ല​യു​ടെ 10 ശ​ത​മാ​നം പോ​ലും ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ വ​ഞ്ചി​ച്ച​വ​ർ​ക്കെ​തി​രെ ആ​ദി​വാ​സി സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണം.
പി​ഴ​യ​ട​ച്ച് കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക്കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ഈ ​വ​നം കൊ​ള്ള​ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.