നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന്
Friday, June 11, 2021 11:26 PM IST
പ​ന​മ​രം: താ​ഴെ നെ​ല്ലി​യ​ന്പ​ത്ത് അ​ജ്ഞാ​ത​രു​ടെ കു​ത്തേ​റ്റ് അ​ഞ്ച്കു​ന്ന് സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ പ​ത്മാ​ല​യം കേ​ശ​വ​ൻ മാ​സ്റ്റ​ർ (75), ഭാ​ര്യ പ​ത്മാ​വ​തി (70) എ​ന്ന​വ​രു​ടെ മ​ര​ണ​ത്തി​ൽ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ ഉ​ട​ൻ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ട് വ​ര​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ഈ ​കൊ​ല​പാ​ത​കം കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പ് ന​ട​ന്ന സ​മാ​ന രീ​തി​യി​ലു​ള്ള മു​ണ്ട​ത്താ​ന​ത്ത് ജോ​ണ്‍​സ​ൻ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലെ പ്ര​തി​ക​ളെ ഇ​ത് വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​യി​ട്ടു​ണ്ട്.
ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് വി.​പി.​സി. ഹ​ക്കീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. ഇ​ബ്രാ​ഹിം, റ​ഫീ​ഖ് ക​ഴു​ങ്ങു​തോ​ട​ൻ, ഉ​മ്മ​ർ പി​ലാ​ക്കാ​ട​ൻ, നി​ജാ​സ് കോ​ത​രി, എ​സ്.​എം. സു​നീ​ർ, ഷ​ഫീ​ഖ് പ​ട്ട​ത്തി​ൽ, സ​ഫീ​ർ എ​ട​ക്കു​ടി, അ​ലി ചോ​യി​മം​ഗ​ല​ത്ത്, റി​യാ​സ് പൊ​റ്റ​മ്മ​ൽ, സ​ലിം ക​ടാം​തോ​ട്ടി​ൽ, സ​ലീം ചോ​ല​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ധ​ർ​ണ ന​ട​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും, ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളും ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​ആ​ർ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​മ ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്തു, മോ​ഹ​ന​ൻ, കെ.​എം. സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.