വീ​ട്ടി​മ​രം​കൊ​ള്ള: പേ​ാലീ​സ് വി​ജി​ല​ൻ​സോ സി​ബി​ഐ​യോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, June 11, 2021 11:27 PM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​രു വി​ഭാ​ഗം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന വ​ൻ വീ​ട്ടി​മ​രം​കൊ​ള്ള ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പേ​ാലീ​സ് വി​ജി​ല​ൻ​സോ സി​ബി​ഐ​യോ കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് കൂ​ടാ​തെ തൃ​ശ്ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി​രി​ക്ക​യാ​ണ്. മ​രം മു​റി​ക്കാ​ൻ വേ​ണ്ടി ബോ​ധ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ 2020 ഒ​ക്ടോ​ബ​ർ 24നു​ള്ള റ​വ​ന്യൂ സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണ്.
വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മ​രം​മു​റി നി​ർ​ത്തി​യെ​ങ്കി​ലും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. വ​നം വ​കു​പ്പ് ത​ടി​ക​ൾ ക​ണ്ടു കെ​ട്ടു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ത​ടി ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. വ​യ​നാ​ട്ടി​ലെ മ​രം മു​റി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രെ ക​ണ്ട് സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി , വ​നം -റ​വ​ന്യു മ​ന്ത്രി​മാ​ർ​ക്കും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി​ക്കും സ​മി​തി നി​വേ​ദ​നം അ​യ​ച്ചി​ട്ടു​ണ്ട്.