വ​യ​നാ​ട് പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി; പ്ര​തി​ഷേ​ധ കാ​ന്പ​യി​നു​മാ​യി യൂ​ത്ത് ലീ​ഗ്
Sunday, June 13, 2021 1:22 AM IST
കാ​വും​മ​ന്ദം: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ജി​ല്ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വ​യ​നാ​ട് ജി​ല്ല​യ്ക്ക് 7000 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ജി​ല്ല​യെ പാ​ടെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് മു​ഖ്യ​മ​ന്ത്രി​ക്ക് 7000 പ്ര​തി​ഷേ​ധ ഇ ​മെ​യി​ൽ അ​യ​ക്കു​ക​യാ​ണ്.
കാ​ന്പ​യി​ന്‍റെ ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി നി​ർ​വ​ഹി​ച്ചു. എം.​പി. ഹ​ഫീ​സ​ലി, പി. ​സ​ഹീ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​രം ന​ട​ക്കു​ന്ന ഇ ​മെ​യി​ൽ അ​യ​ക്ക​ൽ കാ​ന്പ​യി​ൻ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ശാ​ഖ​ക​ളി​ലും ന​ട​ക്കും.