നെ​ല്ലി​യ​മ്പം ഇ​ര​ട്ടക്കൊല: അ​ന്വേ​ഷ​ണം തു​ട​രു​ന്നു
Sunday, June 13, 2021 11:50 PM IST
ന​ട​വ​യ​ല്‍: നെ​ല്ലി​യ​മ്പ​ത്തെ ഇ​ര​ട്ട​ക്കൊ​ല അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. താ​ഴെ നെ​ല്ലി​യ​മ്പം റി​ട്ട. അ​ധ്യാ​പ​ക​നാ​യ പ​ത്മാ​ല​യ​ത്തി​ല്‍ കേ​ശ​വ​ന്‍, ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​രെ മു​ഖം മൂ​ടി ധ​രി​ച്ച് അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ട്ട​വ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. അ​തി​നി​ടെ വൈ​ത്തി​രി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ജ​യി​ല്‍​മോ​ചി​ത​രാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യാ​ണ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ക​യ്യി​ല്‍ ക​ത്തി ഉ​ണ്ടാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ത്തി​യു​മാ​യി വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​തി​നെ​ക്കു​റി​ച്ചും ഇ​വ​രു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലാ​യ ര​ണ്ടു​പേ​ര്‍​ക്ക് നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ന്ന സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ത്യ​ശ കൈ​വി​ടാ​തെ​യാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. വീ​ടി​ന് പി​റ​കി​ലെ കു​ള​ങ്ങ​ള്‍ വ​റ്റി​ച്ചു​ള്ള തി​ര​ച്ചി​ലി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ലോ​ചി​ക്കു​ന്നു​ണ്ട്. കു​ടും​ബ​ത്തി​ലു​ള​ള​വ​രെ​യും ബ​ന്ധു​ക്ക​ളെ​യും കേ​ശ​വ​ന്‍റെ വീ​ട്ടി​ല്‍ തൊ​ഴി​ലെ​ടു​ത്ത​വ​രെ​യും ഇ​ന്ന​ലെ​യും ചോ​ദ്യം ചെ​യ്തു.
മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണ​മെ​ങ്കി​ലും ഒ​ട്ടേ​റെ കൊ​ല​ക്കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ തെ​ളി​യി​ച്ച കാ​സ​ർ​ഗോ​ട് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ എ​ത്തി​യ​ത് പ്ര​തി​ക​ള്‍ ഉ​ട​ന്‍ വ​ല​യി​ലാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്.
ഇ​ന്ന​ലെ പ്ര​ദേ​ശ​ത്ത് ന​ല്ല മ​ഴ​യാ​യി​രു​ന്നെ​ങ്കി​ലും ഇ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ​യു​ള്ള പ​രി​ശോ​ധ​യാ​ണ് ന​ട​ന്ന​ത്. ഇ​തു കൊ​ണ്ടു ത​ന്നെ പ്ര​തി​ക​ള്‍ താ​മ​സി​യാ​തെ പൊ​ലീ​സി​ന്‍റെ വ​ല​യി​ലാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.