മ​ല​യോ​ര ജ​ന​ത​യോ​ടു നീ​തി പാ​ലി​ക്കു​ക: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത
Sunday, June 13, 2021 11:50 PM IST
മാ​ന​ന്ത​വാ​ടി: മു​ട്ടി​ല്‍ വി​ല്ലേ​ജി​ല്‍ ന​ട​ന്ന അ​ന​ധി​കൃ​ത​മാ​യ മ​രം​മു​റി​യു​ടെ സ​ത്യം തെ​ളി​യി​ക്കാ​ന്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത. മ​ല​യോ​ര ജ​ന​ത​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ബ​ഫ​ര്‍ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ഈ ​കൊ​ള്ള ന​ട​ന്ന​ത്.
വ​യ​നാ​ട്ടി​ല്‍ നി​ന്ന് 250ല്‍ ​അ​ധി​കം കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള എ​റ​ണാ​കു​ള​ത്തേ​ക്ക് 10 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന മ​ര​ങ്ങ​ള്‍ എ​ങ്ങ​നെ ക​ട​ത്ത​പ്പെ​ട്ടു എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. സ്വ​ന്തം പ​റ​മ്പി​ലെ മ​ര​ത്തി​ന്‍റെ കൊ​മ്പ് മു​റി​ച്ചാ​ല്‍ വ​ന​ന​ശീ​ക​ര​ണം എ​ന്ന​പേ​രി​ല്‍ കേ​സെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണ് ഈ ​പ​ക​ല്‍​ക്കൊ​ള്ള ന​ട​ന്നി​രി​ക്കു​ന്ന​ത്്. ക​ര്‍​ഷ​ക ജ​ന​ത​യു​ടെ നി​ല​നി​ല്‍​പ്പി​നെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന നി​ല​പാ​ടാ​ണി​തെ​ന്ന് കെ​സി​വൈ​എം വി​ല​യി​രു​ത്തി.
ഈ ​പ്ര​വൃ​ത്തി​ക്ക് കൂ​ട്ടു​നി​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഇ​തി​നാ​യി ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി അ​ടി​യ​ന്ത​ര സെ​ക്ര​ട്ട​റി​യേ​റ്റ് മീ​റ്റിം​ഗി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.