വി​വ​ര വി​ദ്യാ​ഭ്യാ​സ വി​നി​മ​യ പ​രി​പാ​ടി​ ഉ​ദ്ഘാ​ട​നം
Sunday, June 13, 2021 11:52 PM IST
ക​ൽ​പ്പ​റ്റ: കി​ല​യും ആ​രോ​ഗ്യ​കേ​ര​ള​വും സം​യു​ക്ത​മാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വ​ര വി​ദ്യാ​ഭ്യാ​സ വി​നി​മ​യ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് മ​ണി​ക്ക് പ​ട്ടി​ക വ​ര്‍​ഗ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും.
കി​ല​യു​ടെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ടി. ​സി​ദ്ദി​ക്ക്, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി ഡി​വി​ഷ​നു​ക​ള്‍​എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും വൈ​കു​ന്ന​രം ഏ​ഴ് മു​ത​ല്‍ ഒ​ന്പ​ത് വ​രെ ഓ​ണ്‍​ലൈ​നാ​യാ​ണ് ക്ലാ​സ്.
ആ​രോ​ഗ്യ കേ​ര​ള​ത്തി​നാ​ണ് ക്ലാ​സു​ക​ളു​ടെ ചു​മ​ത​ല. ജി​ല്ല​യി​ൽ നി​ന്നും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 514 പേ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ന​വീ​ന പ​ദ്ധ​തി​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​ത്.