ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി വി​ല ഉ​യ​ർ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്നു
Tuesday, June 15, 2021 11:55 PM IST
പു​ൽ​പ്പ​ള്ളി: ഇ​ഞ്ചി വി​ല ഉ​യ​ർ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യേ​റു​ന്നു. ഒ​രു മാ​സം മു​ന്പ് വ​രെ 800 മു​ത​ൽ 1000 രൂ​പ​വ​രെ​യു​ണ്ട​യി​രു​ന്ന ഒ​രു ചാ​ക്ക് ഇ​ഞ്ചി​ക്ക് ക​ർ​ണാ​ട​ക​യി​ൽ 2500 രൂ​പ വി​ല​യെ​ത്തി​യ​തോ​ടെ​യാ​ണ് മ​ല​യാ​ളി ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യാ​യ​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ക്ഡൗ​ണ്‍ ആ​യ​തോ​ടെ ബോം​ബെ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, പൂ​ന, നാ​ഗ്പൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന വി​പ​ണി​ക​ളെ​ല്ലാം അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് ഇ​ഞ്ചി​വി​ല കു​ത്ത​നെ താ​ഴാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ൾ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക് ഡൗ​ണ്‍ ഭാ​ഗി​ക​മാ​യി നീ​ക്കി​യ​തോ​ടെ ഇ​ഞ്ചി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

ഇ​തി​നു പു​റ​മേ ക​ന​ത്ത മ​ഴ​യും വി​ല​യു​യ​രാ​ൻ കാ​ര​ണ​മാ​യി. എ​ന്നാ​ൽ ഇ​ഞ്ചി വി​ല ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ണ്‍ ക​ർ​ശ​ന​മാ​യ​തി​നാ​ൽ ഇ​ഞ്ചി പ​റി​ക്കു​ന്ന​തി​നോ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ഞ്ചി വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്യാ​ൻ ഒ​രേ​ക്ക​റി​ന് ആ​റ് ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ശ​രാ​ശ​രി ഒ​രേ​ക്ക​റി​ൽ നി​ന്നും 400 ചാ​ക്ക് വ​രെ ഇ​ഞ്ചി ല​ഭി​ക്കു​മെ​ങ്കി​ലും വി​ല ഇ​ല്ലാ​ത്ത​ത് മൂ​ലം മു​ട​ക്ക് കാ​ശ് പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​പ്പം വി​ല​യി​ടി​വും കൂ​ടി​യാ​യ​തോ​ടെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. ക​ടം വാ​ങ്ങി കൃ​ഷി​യി​റ​ക്കി​യ​വ​ർ ആ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ഇ​ഞ്ചി​സം​സ്ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​ക​യാ​ണെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കാ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കു​ട​ക് മേ​ഖ​ല​ക​ളി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​ന്ത​മാ​യി ഇ​ഞ്ചി കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തും ഇ​ഞ്ചി ഉ​ത്ദ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട് കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ഇ​ഞ്ചി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ങ്ങു​ന്ന​തോ​ടെ ഇ​ഞ്ചി വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.