വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​വ​ണം: ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, June 15, 2021 11:56 PM IST
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​ര​വി​ൽ​പു​ഴ സ്റ്റേ​ഡി​യം ഭാ​ഗ​ത്തും കോ​റോം, പാ​ലേ​രി പു​ഴ​യു​ടെ ഓ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ കാ​ല​ത്തും വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യം ഇ​നി​യും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മെം​ബ​ർ​മാ​രാ​യ കെ.​എ. മൈ​മൂ​ന​യും എ​ലി​യ​മ്മ​യും ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം പ​ഞ്ചാ​യ​ത്തി​ന് ഫ​ണ്ട് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.
ക​ള​ക്ട​റു​ടെ വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ചു അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ള​ക്ട​ർ​ക്കു വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ. മൈ​മൂ​ന, പ​ഞ്ചാ​യ​ത്തം​ഗം എ​ലി​യാ​മ, പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി.