നീ​ല​ഗി​രി​യി​ൽ മ​ഴ ക​ന​ത്തു: പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കി
Wednesday, June 16, 2021 11:44 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ല​യോ​ര മേ​ഖ​ല​യാ​യ നീ​ല​ഗി​രി​യി​ൽ മ​ഴ ക​ന​ത്തു. പു​ഴ​ക​ളും തോ​ടു​ക​ളും മ​റ്റ് ജ​ല​സ്രോ​ദ​സു​ക​ളും നി​റ​ഞ്ഞു ക​വി​ഞ്ഞു. ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ലെ കു​റ്റി​മൂ​ച്ചി​യി​ലെ പു​ഴ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി. കു​ങ്കു​ർ​മൂ​ല​ക്ക് അ​ടു​ത്ത് പു​ഴ നി​റ​ഞ്ഞ് സ​മീ​പ​ത്തെ വ​യ​ലു​ക​ളും നി​റ​ഞ്ഞു. അ​നി​ഷ്ഠ സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഊ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.
കു​റ്റി​മൂ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണി​ന് സ​മീ​പ​ത്ത് പു​ഴ ശു​ചീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പാ​ല​ത്തി​ന് മു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്താ​യി​രു​ന്ന​ത്. ഇ​തു​കാ​ര​ണം വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റ​റി​യി​ല്ല. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രോ​ട് മാ​റി താ​മ​സി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.