കാ​പ്പി​സെ​റ്റ്-​പ​യ്യ​ന്പ​ള്ളി, ബ​ത്തേ​രി-​ചേ​ര​ന്പാ​ടി റോ​ഡു​ക​ളു​ടെ ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യി
Wednesday, June 16, 2021 11:44 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി-​ചേ​ര​ന്പാ​ടി, കാ​പ്പി​സെ​റ്റ്-​പ​യ്യ​ന്പ​ള്ളി റോ​ഡു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ചേ​ര​ന്പാ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണം മ​ല​ങ്ക​ര ജം​ഗ്ഷ​ൻ മു​ത​ൽ താ​ളൂ​ർ വ​രെ​യാ​ണ്. ബ​ത്തേ​രി മു​ത​ൽ മ​ല​ങ്ക​ര വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്തി നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന മ​ല​ങ്ക​ര മു​ത​ൽ താ​ളൂ​ർ വ​രെ​യു​ള്ള 8.2 കി​ലോ​മീ​റ്റ​ർ ദൂ​രം 13.6 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 31,05,00,000 രൂ​പ​യാ​ണ് പ്ര​വ​ർ​ത്തി​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ബ​ത്തേ​രി-​മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് കാ​പ്പി​സെ​റ്റി​ൽ നി​ന്നും പു​ൽ​പ്പ​ള്ളി വ​ഴി പ​യ്യ​ന്പ​ള്ളി​യി​ലേ​ക്കെ​ത്തു​ന്ന ഈ ​റോ​ഡ്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 43,69,43,000 രൂ​പ​യാ​ണ് പ്ര​വ​ർ​ത്തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ​ത്ത് മീ​റ്റ​ർ വീ​തി​യി​ലാ​ണ് 16.23 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. കാ​പ്പി​സെ​റ്റ് മു​ത​ൽ പാ​ക്കം വ​രെ​യു​ള്ള 12.73 കി​ലോ​മീ​റ്റ​റും ദാ​സ​ന​ക്ക​ര മു​ത​ൽ കൂ​ട​ൽ​ക​ട​വ് പാ​ലം വ​രെ​യു​ള്ള 500 മീ​റ്റ​ർ ദൂ​ര​വും ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. ശേ​ഷി​ക്കു​ന്ന പ​യ്യ​ന്പ​ള്ളി വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.