മ​രം കൊ​ള്ള​യ്ക്കു കൂ​ട്ടുനി​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ച് വി​ട​ണ​മെ​ന്ന്
Wednesday, June 16, 2021 11:44 PM IST
മു​ട്ടി​ൽ: മ​രം കൊ​ള്ള​യ്ക്കു കൂ​ട്ട് നി​ന്ന റ​വ​ന്യൂ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ച് വി​ട​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​വു​മാ​യി മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. നി​രാ​പ​രാ​ധി​ക​ളു​ടെ പേ​രി​ൽ എ​ടു​ത്ത സ​ർ​വ കേ​സു​ക​ളും ന​ട​പ​ടി ക്ര​മ​ങ്ങ​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നും ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ വി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ചു​ള്ളി​യോ​ട്, എം.​ഒ. ദേ​വ​സ്യ, പി.​കെ. കു​ഞ്ഞ​മ്മ​ദ്, മു​സ്ത​ഫ പ​യ​ന്തോ​ത്ത്, മോ​ഹ​ന​ൻ, ബാ​ബു പി​ണ്ടി​പ്പു​ഴ, നൗ​ഷാ​ദ് മു​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.