ചേ​കാ​ടി വ​ന​പാ​ത​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Wednesday, June 16, 2021 11:45 PM IST
പു​ൽ​പ്പ​ള്ളി: വ​ന​മ​ധ്യ​ത്തി​ലൂ​ടെ ചേ​കാ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര ദി​നം​പ്ര​തി അ​പ​ക​ട​ക​ര​മാ​യി വ​രി​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ. രാ​വി​ലെ​യും രാ​ത്രി​യും കാ​ട്ടാ​ന​യെ ഭ​യ​ന്ന് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​നാ​വു​ന്നി​ല്ല. ഓ​ട്ടോ ഉ​ൾ​പ്പെ​ടെ മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ന​യു​ടെ അ​ക്ര​മ​ണം ഉ​ണ്ടാ​യി. ഇ​തു​വ​ഴി ജോ​ലി​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. പാ​ള​ക്കൊ​ല്ലി വ​ഴി ചേ​കാ​ടി​യി​ലേ​ക്കു​ള്ള റൂ​ട്ടി​ൽ വെ​ട്ട​ത്തൂ​ർ കു​ണ്ടു​വാ​ടി, പൊ​ള​ന്ന വി​ല​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ക്കം വ​ഴി​യി​ൽ കു​റു​വ ദ്വീ​പി​ലും പ​ന്നി​ക്ക​ലി​ലും നി​ത്യ​വും ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.
സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പി​ന്നെ ചേ​കാ​ടി​യി​ലേ​ക്ക് ഓ​ട്ടോ വ​രാ​റി​ല്ല. കു​ണ്ടു​വാ​ടി ക​യ​റ്റ​ത്തി​ൽ വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്പ​ൻ ഓ​ട്ടോ​റി​ക്ഷ ആ​ക്ര​മി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ റോ​ഡി​ന് പു​റ​ത്തു പോ​യെ​ങ്കി​ലും മ​റി​യാ​തെ നി​ന്നു. പാ​തി​രി​യി​ൽ കൂ​ലി​പ്പ​ണി​ക്ക് പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ല​ങ്ങാ​ടി കോ​ള​നി​യി​ലെ യു​വാ​ക്ക​ളും പൊ​ള​ന്ന​യി​ൽ ആ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ടു. പാ​ഞ്ഞ​ടു​ത്ത കൊ​ന്പ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ​ക്ക് മ​ര​ത്തി​ൽ ക​യ​റേ​ണ്ടി വ​ന്നു. വ​നാ​ർ​ത്തി​യി​ൽ അ​ടി​ക്കാ​ടു​ക​ൾ വ​ള​ർ​ന്ന​തി​നാ​ൽ സ​മീ​പ​ത്ത് ആ​ന​നി​ന്നാ​ലും കാ​ണാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ആ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.