ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ലെ​വ​ൽ റീ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, June 16, 2021 11:45 PM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ലെ​വ​ൽ റീ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ജി​ല്ല​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഓ​ട്ടോ​മാ​റ്റി​ക് റീ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​റി​ലും പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് കേ​ര​ള ഇ​റി​ഗേ​ഷ​ൻ റി​സ​ർ​ച്ച് ബോ​ർ​ഡ് റീ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി, ബാ​വ​ലി, ചെ​റു​കാ​ട്ടൂ​ർ, മു​ത്ത​ങ്ങ, കാ​ക്ക​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ തോ​ത് ക​ണ്ടെ​ത്താ​നാ​യി ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ർ റീ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​റി​ലെ​യും പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കേ​ര​ള ഇ​റി​ഗേ​ഷ​ൻ റി​സ​ർ​ച്ച് ബോ​ർ​ഡി​ന്‍റെ തൃ​ശൂ​രി​ലു​ള്ള ഓ​ഫീ​സി​ൽ ല​ഭ്യ​മാ​വും വി​ധ​ത്തി​ലാ​ണ് റീ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.