യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Friday, June 18, 2021 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ കൊ​ള​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. കു​റു​ഞ്ചി ന​ഗ​ർ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.10ന് ​വീ​ടി​ന് സ​മീ​പ​ത്തുവച്ചാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ സ​മീ​പ​ത്ത് മ​റ​ഞ്ഞു​നി​ന്ന കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഉ​ട​നെ പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​നാ​ണ്.