വ​ര​ദൂ​ർ പു​ഴ​യ​രി​ക് ഇ​ടി​യു​ന്നു; കൃ​ഷി​യി​റ​ക്കാ​നാ​വാ​തെ നെ​ൽ​ക​ർ​ഷ​ക​ർ
Friday, June 18, 2021 1:13 AM IST
കേ​ണി​ച്ചി​റ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ര​ദൂ​ർ പു​ഴ​യു​ടെ അ​രി​കു​ക​ൾ ഇ​ടി​ഞ്ഞ് വെ​ള്ളപ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. കോ​ട്ട​വ​യ​ൽ കൂ​ട​ൽ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ നെ​ൽ കൃ​ഷി​ക്ക് വി​ത്ത് പാ​കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പു​ഴ​യോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ഷ്ട്ടി​ക നി​ർമാ​ണ​ത്തി​നുവേ​ണ്ടി വ​ൻ​തോ​തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്ത​താ​ണ് പു​ഴ​യ​രി​ക് ഇ​ടി​ഞ്ഞ് പു​ഴ​ഗ​തി മാ​റി ഒ​ഴു​കാ​ൻ കാ​ര​ണ​മാ​യ​ത്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ര​ദൂ​ർ പു​ഴ​യോ​ട് ചേ​ർ​ന്ന കൂ​ട​ൽ​ക്ക​ട​വ്, കോ​ട്ട​വ​യ​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രാ​ണ് കൃ​ഷി​യി​റ​ക്കാ​നാ​വാ​തെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്.

പു​ഴ​യോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നാ​ല് ഏ​ക്ക​ർ വ​യ​ലി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ഷ്ട്ടി​ക നി​ർ​മാ​ണ​ത്തി​നാ​യി വ​ൻ​തോ​തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്തിരുന്നു. ഇതിനുശേഷമാണ് പുഴ ഗതി മാറി ഒഴുകാൻ തുടങ്ങിയത്. മ​ണ​ലും ചെ​ളി​യും വ​ന്ന​ടി​ഞ്ഞ് ക​ഴി​ഞ്ഞ ത​വ​ണ കൃ​ഷി ന​ശി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ​ന്ന് ക​ർ​ഷ​ക​നാ​യ കി​ഷോ​ർ പ​റ​ഞ്ഞു.

അ​തേ സ​മ​യം പു​ഴ​യ​രി​ക് ഇ​ടി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണസ​മി​തി​യം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യു അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കാ​ര്യ​ങ്ങ​ൾ പെ​ടു​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു പ​റ​ഞ്ഞു.