കോവിഡ്: പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ
Friday, June 18, 2021 1:14 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ വൈ​ദ്ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടു​ള​ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​തി​നാ​യു​ള​ള ക്രാ​ഷ് കോ​ഴ്സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​ത്ത് 111 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ജി​ല്ല​യി​ൽ ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ൻ​മ​ന്ത്രി കൗ​ശ​ൽ കേ​ന്ദ്ര​യി​ലാ​ണ് പ​രി​ശീ​ല​നം. 21 ദി​വ​സ​ത്തെ ക്ലാ​സ്റൂം പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം മൂ​ന്ന് മാ​സം ആ​ശു​പ​ത്രി​ക​ളി​ലും പ​രി​ശീ​ല​ന​മു​ണ്ടാ​കും.
\ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ഇ​ത​ര ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇന്ധനവില വർധന: പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് മു​ന്പി​ൽ സ​മ​രം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ ഇ​ന്ധ​ന ന​യം തി​രു​ത്ത​ണ​മെ​ന്നും ഇ​ന്ധ​ന​വി​ല കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക മു​ന്പി​ൽ സ​മ​രം ന​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ ഡോ.​എം.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബേ​ബി പേ​രു​ന്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ​റു​ദ്ദീ​ൻ, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ൽ​പ്പ​റ്റ​യി​ൽ സി.​എം. ശി​വ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണി കൈ​ത​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മു​ഹ​മ്മ​ദ​ലി, വ​ന്ദ​ന സാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.