വാ​യ​ന പ​ക്ഷാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 18, 2021 11:16 PM IST
ക​ൽ​പ്പ​റ്റ: പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണാ​ർ​ത്ഥം ഇ​ന്നു​മു​ത​ൽ ജൂ​ലൈ ഏ​ഴു വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള മു​ഖ്യാ​തി​ഥി​യാ​കും. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന പ്ര​സ​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ല​ൻ, മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി ഹൃ​ദ്യ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ വാ​യ​നാ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും. ഡി​ഡി​ഇ കെ.​വി. ലീ​ല, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സൂ​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.