വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ത്തി​രി; പു​തി​യ സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യോ​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ
Sunday, June 20, 2021 3:38 AM IST
വൈ​ത്തി​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് തോ​ട്ടം മേ​ഖ​ല​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ന​ട​ത്തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​ക്കു​റി​യെ​ങ്കി​ലും പാ​ലി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജ​യപ​രാ​ജ​യ​ങ്ങ​ളു​ടെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന തോ​ട്ടം മേ​ഖല​യി​ൽ സ്ഥാ​നാ​ർ​ഥിക​ളു​ടെ വാ​ഗ്ദാ​ന പെ​രു​മ​ഴ​ക്കാ​ല​മാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ളി​ലും തൊ​ഴി​ൽ ഇ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും വീ​ട്, വേ​ത​നം, ഭൂ​മി, ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നീ അ​ടി​സ്ഥാ​ന പോ​രാ​യ്മ​ക​ൾ ഇ​ക്കു​റി പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​ത്. 2015 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് മ​ത്സ​രി​ച്ച മു​ന്ന​ണി​ക​ൾ പ്ര​ക​ട​ന പ​ത്രി​ക​യി​ല​ട​ക്കം ന​ൽ​കി​യതെ​ങ്കി​ലും ഒ​രെ​ണ്ണം പോ​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

അ​ന്ന് താ​മ​സി​ക്കു​ന്ന പാ​ടി​ക​ൾ​ക്ക് പ​ക​രം ഫ്ളാ​റ്റ്, മി​നി​മം ആ​ഞ്ഞൂ​റു രൂ​പ കൂ​ലി തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ഖ്യാപി​ച്ച​ങ്കി​ലും ഒ​ന്നു പോ​ലും ഈ ​ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ ഇ​ക്കു​റി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മു​ന്പി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ട​മാ​ക്കി​യി​രു​ന്നു.

അ​തി​നാ​ൽ ത​ന്നെ ജി​ല്ല​യി​ലെ ഏ​റെ നി​ർ​ണാ​യ​ക​മാ​യ വോ​ട്ടു​ള്ള തോ​ട്ടം മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ക്കു​റി പ​രി​ഹാ​ര​മാ​കു​മെ​ന്ന വ​ലി​യ ഉ​റ​പ്പാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്.
ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ല​രും തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​റി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ തേ​യി​ല നു​ള്ളി​യാ​ൽ 310 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 1940 ക​ളി​ൽ ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പൊ​ട്ടി​പൊ​ളി​ഞ്ഞ ഇ​ടു​ങ്ങി​യ പാ​ടി​മു​റി​ക​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്.

ഇ​രു​പ​തും മു​പ്പ​തും വ​ർ​ഷം എ​സ്റ്റേ​റ്റി​ൽ ജോ​ലി ചെ​യ്തു പി​രി​ഞ്ഞു പോ​കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ഗ്രാ​റ്റി​വി​റ്റി അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും ല​ഭി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് പ​ല​രും. കോ​വി​ഡ് മൂ​ലം ക​ടു​ത്ത സ​ന്പാ​ത്തി​ക പ്ര​യാ​സ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന​ത്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രും അ​താ​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച എം​എ​ൽ​എ, എം​പി അ​ട​ക്ക​മു​ള്ള​വ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ജി​ല്ല​യി​ലെ ഏ​റെ നി​ർ​ണാ​യ​ക​മാ​യ തോ​ട്ടം തൊ​ഴി​ലാ​ളി മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് മേ​പ്പാ​ടി, പൊ​ഴു​ത​ന, വൈ​ത്തി​രി, ക​ൽ​പ്പ​റ്റ, അ​ര​പ്പ​റ്റ, ചു​ണ്ടേ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം ആ​യി​ര​ത്തോ​ളം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. വ​ൻ​കി​ടഎ​സ്റ്റേ​റ്റു​ക​ള​ായ ഹാ​രി​സ​ണ്‍, പോ​ഡാ​ർ, പീ​വീ​സ്, എ​വി​ടി എ​ന്നീ ക​ന്പ​നി​ക​ൾ​ക്ക് കീ​ഴി​ലാ​ണ് തൊ​ഴി​ലെ​ടു​ക്ക​ുന്ന​ത്.