വി​ദ്യാ​ർഥിക്ക് ഫോ​ണു​മാ​യി എ​സ്എ​ഫ്ഐ
Sunday, June 20, 2021 3:38 AM IST
പു​ൽ​പ്പ​ള്ളി: പാ​വ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക്ക് പ​ഠി​ക്കാ​ൻ ഫോ​ണ്‍ ഇ​ല്ലാ എ​ന്ന് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ഫ്ഐ പു​ൽ​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ണ്‍ സം​ഘ​ടി​പ്പി​ച്ച് കൈ​മാ​റി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മെ​ന്പ​റും സി​പി​എം പു​ൽ​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​നി​ൽ സി. ​കു​മാ​ർ, വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​കാ​ശ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഫോ​ണ്‍ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. എ​സ്എ​ഫ്ഐ പു​ൽ​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് മ​ത്താ​യി, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​തു​ൽ ടി. ​ചാ​ക്കോ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം അ​ക്ഷ​യ് റോ​യ്, എ​സ്എ​ഫ്ഐ പു​ൽ​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം അ​തു​ൽ പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.