കേ​ര​ള​ത്തി​ന്‍റെ ഭൗ​തി​കവി​ക​സ​ന​ത്തി​ൽ വാ​യ​ന മു​ഖ്യ പ​ങ്ക് വ​ഹി​ച്ചു: മന്ത്രി മ​ന്ത്രി
Sunday, June 20, 2021 3:39 AM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹികവി​ക​സ​ന സൂ​ചി​ക​ക​ളി​ൽ കേ​ര​ളം മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം മ​ല​യാ​ളി​ക​ളു​ടെ വാ​യ​നാ ശീ​ല​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം മ​ന്ത്രി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ധു​നി​ക ലോ​ക​ത്ത് വാ​യ​ന രീ​തി​യി​ൽ മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പു​തി​യ​കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നും നൂ​ത​ന സാ​ങ്കേ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വാ​യ​ന​യു​ടെ വി​കാ​സം സാ​ധ്യ​മാ​ക്കാ​ൻ വാ​യ​ന​ദി​ന​ത്തി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി. മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി ഹൃ​ദ്യ എ​ലി​സ​ബ​ത്ത് വാ​യ​നാസ​ന്ദേ​ശം ന​ൽ​കി. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ അ​വ​സ​ര​മാ​ക്കി
വാ​യി​ക്കാം വ​ള​രാം:
മു​രു​ക​ൻ കാ​ട്ടാ​ക്ക​ട
ക​ണി​യാ​രം: കോ​വി​ഡ് മ​ഹാ​മാ​രി​യെ​ന്ന പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ അ​വ​സ​ര​മാ​ക്കി വാ​യ​ന​യി​ൽ മു​ഴു​കാ​മെ​ന്നും വാ​യ​ന മ​നു​ഷ്യ മ​ന​സു​ക​ളെ സം​ശു​ദ്ധ​മാ​ക്കി പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള വി​വേ​ക​വും ഉൗ​ർ​ജ​വും പ​ക​രു​മെ​ന്നും പ്ര​ശ​സ്ത ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട. ക​ണി​യാ​രം ഫാ. ​ജി​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ണ്‍​ലൈ​ൻ വാ​യ​ന​ദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​യ​ന​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ നന്മതിന്മക​ളെ തി​രി​ച്ച​റി​യാ​നും സ​മൂ​ഹ പു​രോ​ഗ​തി​ക്ക് വേ​ണ്ടി ജീ​വി​ക്കാ​നും ന​മ്മെ പ്രാ​പ്ത​രാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ സ​ണ്ണി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സി, പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, മ​നോ​ജ് കു​മാ​ർ, കു​മാ​രി ആ​ഭ, കെ.​ജെ. ബി​ജു, ജി​ഷ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.