വാ​യ​നാ​ദി​നം ആ​ച​രി​ച്ചു
Monday, June 21, 2021 12:13 AM IST
വെ​ള്ള​മു​ണ്ട: ചെ​റു​ക​ര റി​നൈ​സ​ൻ​സ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ ദിനം ആചരിച്ചു. ഗൂ​ഗി​ൾ മീ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കേ​ര​ള ചേ​ന്പ​ർ ഓ​ഫ് ഡി​സ്ട്രി​ക്ട് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​സ് (കെ​സി​ഡി​പി​എ​സ്‌​സി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മം​ഗ​ല​ശ്ശേ​രി മാ​ധ​വ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​പ​ത്മ​നാ​ഭ​ൻ മാ​സ്റ്റ​ർ, സി.​ജി. പ്ര​ത്വ​ഷ്, എം.​ജെ. ഷി​ബി, ടി.​ജെ. ജോ​സ്, വി.​പി. സു​ഫി​യാ​ൻ, ഷൈ​ബി ചെ​റു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി

ഉൗ​ട്ടി: കു​ന്താ താ​ലൂ​ക്കി​ലെ മ​ഞ്ചൂ​ർ മേ​ഖ​ല​യി​ൽ സി​ഐ​ടി​യു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. താ​യ്ശോ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. മ​ഞ്ചൂ​ർ എ​സ്ഐ രാ​ജ്കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മേ​ശ്, ന​വീ​ൻ ച​ന്ദ്ര​ൻ, മാ​ത​യ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.