ജാ​നു​വു​മാ​യു​ള്ള ശ​ശീ​ന്ദ്ര​ന്‍റെ പ​ണ​മി​ട​പാ​ട്; സി​പി​എം ​നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്
Monday, June 21, 2021 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സി.​കെ. ജാ​നു​വു​മാ​യു​ള്ള മു​ൻ ക​ൽ​പ്പ​റ്റ എം​എ​ൽ​എ​യും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ സി.​കെ. ശ​ശീ​ന്ദ്ര​ന്‍റെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ​നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ശീ​ന്ദ്ര​നെ​തി​രാ​യ ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മാ​ണ്.
ബി​ജെ​പി ന​ൽ​കി​യ കോ​ഴ​പ്പ​ണ​ത്തി​ൽ നി​ന്നു​മാ​ണ് ജാ​നു ശ​ശീ​ന്ദ്ര​ന്‍റെ ഭാ​ര്യ​ക്ക് പ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം പോ​ലീ​സി​ന് കൈ​മാ​റി​ക്കൊ​ണ്ട് ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന ജാ​നു​വു​മാ​യി സി​പി​എം നേ​താ​വി​ന്‍റെ ഇ​പ്പോ​ഴു​മു​ള്ള അ​ടു​പ്പ​വും പ​ണ​മി​ട​പാ​ടും സി​പി​എം-​ബി​ജെ​പി അ​ന്ത​ർ​ധാ​ര ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സു​താ​ര്യ​മാ​യ പ​ണ​മി​ട​പാ​ട് എ​ന്ന് പ​റ​ഞ്ഞ് ഇ​തി​ൽ നി​ന്നും ശ​ശീ​ന്ദ്ര​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല.
ബ​ത്തേ​രി​യി​ല​ട​ക്കം ബി​ജെ​പി കോ​ഴ​പ്പ​ണം ഒ​ഴു​ക്കി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ക​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ശ​ശീ​ന്ദ്ര​ന്‍റെ ജാ​നു​വു​മാ​യു​ള്ള പ​ണ​മി​ട​പാ​ട് പു​റ​ത്തു​വ​രു​ന്ന​ത്. ബി​ജെ​പി ന​ൽ​കി​യ കോ​ഴ​പ്പ​ണം എ​വി​ടെ​യൊ​ക്കെ​യെ​ത്തി​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.