പണി കഴിഞ്ഞു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോഡിന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Monday, June 21, 2021 12:14 AM IST
മാ​ന​ന്ത​വാ​ടി: പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വെ​ട്ടും താ​ഴെ - താ​ളി​പ്പാ​റ റോ​ഡി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം സം​ര​ക്ഷ​ണ​ഭി​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ല​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ട​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് തോ​ടി​നോ​ട് ചേ​ർ​ന്ന് റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ച്ച​ത്.
പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സം​ര​ക്ഷ​ണ​മ​തി​ലി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം വ​ലി​യ വീ​ള്ള​ലു​ക​ൾ ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഭി​ത്തി​ക്ക് ചെ​രി​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​ള്ള​ലു​ക​ൾ വീ​ണ​യി​ട​ങ്ങി​ൽ ഇ​രു ഭാ​ഗ​ത്തെ​യും കെ​ട്ടു​ക​ൾ അ​ക​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഭി​ത്തി ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും വ​ൻ അ​ഴി​മ​തി​യാ​ണ് പ്ര​വ​ർ​ത്തി​ക​ളി​ൽ ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് തോ​ട്ടി​ലേ​ക്ക് പ​തി​ച്ച​തോ​ടെ നി​ര​വ​ധി പേ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ റോ​ഡും ഏ​ത് നി​മി​ഷ​വും ത​ക​രു​മെ​ന്ന ഭീ​തി​യി​ലാ​ണ്. ക​രാ​റു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​വി​ശു​ദ്ധ കൂ​ട്ട് കെ​ട്ടി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​പ്ര​വൃ​ത്തി​ക​ൾ.