വി​ല​യി​ടി​വ്: ​വാ​ഴ​ക്ക​ർ​ഷ​ക​ർ പ്രതി​സ​ന്ധി​യി​ൽ
Wednesday, June 23, 2021 12:15 AM IST
വൈ​ത്തി​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി നാ​ളി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് വാ​ഴ​ക്ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ജി​ല്ല​യി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും വാ​ഴ​ക്കൃ​ഷി​യു​ള്ള​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, ത​രി​യോ​ട് മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത​മാ​യി വാ​ഴ​ക്കൃ​ഷി ജീ​വി​ത​മാ​ർ​ഗ​മാ​ക്കി​യ വ​ലി​യൊ​രു വി​ഭാ​ഗം ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​മേ​ഖ​ല നേ​രി​ടു​ന്ന വി​ല​ത്ത​ക​ർ​ച്ച തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. വാ​യ്പ​യെ​ടു​ത്തും ക​ടം​വാ​ങ്ങി​യു​മൊ​ക്കെ​യാ​ണ് പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് പ​ല​രും കൃ​ഷി​യി​റ​ക്കി​യ​ത്.

കോ​വി​ഡി​നൊ​പ്പം മാ​റി വ​രു​ന്ന കാ​ലാ​വ​സ്ഥ​യും മ​ല​യോ​ര വ​ന​മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ഭീ​ഷ​ണി​യും ഇ​വ​രു​ടെ കൃ​ഷി​ക്ക് വി​ല​ങ്ങു​ത​ടി​യാ​യ​തി​ന് പി​ന്നാ​ലെ അ​ർ​ഹ​ത​പ്പെ​ട്ട വി​ല ല​ഭി​ക്കാ​ത്ത​തും വേ​ദ​ന​യു​ടെ മൂ​ർ​ച്ച​കൂ​ട്ടി.

ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​കൃ​തി​ക്ഷോ​ഭം ക​ർ​ഷ​ക​രെ ശ്വാ​സം​മു​ട്ടി​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലി​ലൊ​ന്ന് വ​രു​മാ​നം മാ​ത്ര​മേ ഇ​ക്കു​റി ല​ഭി​ച്ചു​ള്ളൂ​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നേ​ന്ത്ര​പ്പ​ഴ​ത്തി​ന്‍റെ സീ​സ​ണാ​യി​രു​ന്ന മേ​യ്, ജൂ​ൺ മാ​സ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 28 രൂ​പ വ​രെ മാ​ത്ര​മേ കി​ലോ​യ്ക്ക് ല​ഭി​ച്ചു​ള്ളൂ. പി​ന്നീ​ട​ത് 24 രൂ​പ, 20, എ​ന്നി​ങ്ങ​നെ താ​ഴ്ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ 35 മു​ത​ൽ 40 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​ട​ത്താ​യി​രു​ന്നു ഇ​ത്. മാ​ത്ര​മ​ല്ല, ക​റു​ത്ത​പു​ള്ളി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വാ​ഴ​ക്കു​ല ര​ണ്ട്, മൂ​ന്ന് എ​ന്നി​ങ്ങ​നെ ത​രം​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ക​ർ​ഷ​രു​ടെ ആ​ത്മ​വി​ശ്വാ​സം ചോ​ർ​ന്നു. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും കാ​ര​ണ​വും വ​ൻ​നാ​ശ​മാ​ണ് മ​ല​യോ​ര വ​ന​മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ത്തി​ൽ ക​ർ​ഷ​ക​ന് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.

നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് അ​ർ​ഹ​മാ​യ തു​ക കി​ട്ടു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. വാ​ഴ​ക്ക​ർ​ഷ​ക​ർ​ക്ക് മൂ​ന്ന് രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ 95 രൂ​പ ഒ​രു വാ​ഴ​യ്ക്ക് ല​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല.

അ​തേ​സ​മ​യം കൃ​ഷി​വ​കു​പ്പ് വ​ഴി 300 രൂ​പ​വ​രെ ക​ര​ക്കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​യ​ൽ കൃ​ഷി ചെ​യ്യു​ന്നെ​ന്ന സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​വാ​ക്കു​ന്ന​താ​യും അ​റി​യു​ന്നു.