ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ: സു​പ്രീം കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്
Thursday, June 24, 2021 1:10 AM IST
മാ​ന​ന്ത​വാ​ടി: ഇ​ന്ധ​ന​വി​ല നൂ​റു​ക​ട​ന്നി​ട്ടും വി​ല വ​ർ​ധ​ന​ ത​ട​യു​വാ​ൻ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ൻ വി​ഷ​യ​ത്തി​ൽ എ​ന്ന​പോ​ലെ സു​പ്രീം കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

അ​നു​ദി​നം ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് കൂ​ടു​ത​ൽ ദൂ​സ​ഹ​മാ​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും പെ​ട്രോ​ൾ - ഡീ​സ​ൽ എ​ന്നി​വ​യെ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യം സു​പ്രീം കോ​ട​തി മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ട്ടു​പ്പ് വാ​ഗ്ദാ​ന​മാ​യ റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​ക, വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജ് ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഈ ​വ​ർ​ഷം ത​ന്നെ എം​ബി​ബി​എ​സ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​നു​മ​തി ല​ഭ്യ​മാ​ക്കു​ക, കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ആ​സ്പി​രേ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വ​യ​നാ​ട്ടി​ലെ വാ​ഴ​കൃ​ഷി​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യ​വും ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ചു.

മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പു​തു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ് ത​ല​ച്ചി​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. ജോ​ർ​ജ് വാ​തു​പ​റ​ന്പി​ൽ, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ജീ​വ​ൻ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​നി​ഷ് എ​ള​ന്പാ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ച്ച​യാ​യു​ള്ള ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന മു​ത​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം വ​രെ സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ധ​വി​ല നി​യ​ന്ത്രി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഡി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സാ​ദ​ലി, സി.​കെ. നി​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന:​ധ​ർ​ണ ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റീ​ഫ​ൻ സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മാ​പ്പ​നാ​ത്ത്, വി​ൻ​സ​ന്‍റ്, ജോ​സ് അ​ഴ​കു​ള​ത്ത്, ആ​ഷി​ക് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.