മ​ന്ത്രി സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് എം​എ​ൽ​എയു​ടെ പി​ടി​പ്പു​കേ​ട്: യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി
Tuesday, July 6, 2021 12:37 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി-​കൈ​ത​ക്ക​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച് മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ എ​ത്തി​യ മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് എം​എ​ൽ​എ​യു​ടെ പി​ടി​പ്പു​കേ​ടു​മൂ​ല​മെ​ന്ന് യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​ഷോ​ഭം ന​ട​ത്തി​യ​തി​നാ​ലാ​ണ് നി​ർ​മാ​ണം കു​റേ​യെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​ക​ണ​മെ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച യു​ഡി​ഫ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കും. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡെ​ന്നി​സ​ൻ ക​ണി​യാ​രം, പി.​വി. ജോ​ർ​ജ്, വി.​യു. ജോ​യ്, ഷാ​ജി എ​ട​ത്ത​ട്ട​ൽ, ജി​ൻ​സ് ഫാ​ന്‍റ​സി, പി.​ടി. മ​ഷൂ​ദ്, ഷി​ബു കോ​യി​ലേ​രി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.