സ്ഫോ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ിച്ചത് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Tuesday, July 6, 2021 12:38 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി കോ​ട്ട​ക്കു​ന്ന് കാ​ര​ക്ക​ണ്ടി​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്ഫോ​ട​നം ന​ട​ന്ന് ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ര​ണ​മ​ട​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. മാ​താ​പി​താ​ക്ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക, കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് സ​മ​ത്തിന് നേ​തൃ​ത്വം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കും. എ​ന്നി​ട്ടും തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും തീ​രു​മാ​നി​ച്ചു. അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. വി​ജ​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, ആ​ർ.​പി. ശി​വ​ദാ​സ്, സ​ണ്ണി നെ​ടു​ങ്ക​ല്ലേ​ൽ, നി​സി അ​ഹ​മ്മ​ദ്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, സ​ഖ​റി​യ മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.