പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തി
Friday, July 23, 2021 12:50 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പ​രി​സ്ഥി​തി​യും സു​സ്ഥി​ര വി​ക​സ​ന​വും വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും'എ​ന്ന പേ​രി​ൽ പാ​രി​സ്ഥി​തി​ക മേ​ഖ​ല​യെ സ​മ​ഗ്ര​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. ദീ​ലി​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് 21 പ്ര​ബ​ന്ധ​ങ്ങ​ൾ ഉ​ള്ള പു​സ്ത​കം എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക സു​സ്ഥി​ര​ത, പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത, സാ​ഹി​ത്യ​ത്തി​ൽ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യു​ടെ സ്ഥാ​നം എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് പ്ര​ബ​ന്ധ​ങ്ങ​ൾ ത​രം തി​രി​ച്ചി​രി​ക്കു​ന്ന​ത്.
പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​നും കോ​ള​ജ് മ​നോ​ജ​രു​മാ​യ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​ആ​ർ. ദി​ലീ​പ്, കോ​ള​ജ് സി​ഇ​ഒ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ലാ​മാ​വു​ടി, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ലാ​സ​ർ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.