കോ​ഴി വേ​സ്റ്റ് പ​ന്നി ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​രു​തെ​ന്ന് നി​ർ​ദേ​ശം: ആ​ശ​ങ്ക​യോ​ടെ ക​ർ​ഷ​ക​ർ
Friday, July 23, 2021 12:50 AM IST
മാ​ന​ന്ത​വാ​ടി: കോ​ഴി​വേ​സ്റ്റ് പ​ന്നി ക​ർ​ഷ​ക​ർ​ക്ക് കൊ​ടു​ക്ക​രു​തെ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ് ആ​യി​ര​ത്തോ​ളം വ​രു​ന്ന ജി​ല്ല​യി​ലെ പ​ന്നി​ക​ർ​ഷ​ക​ർ.
കോ​വി​ഡ് മൂ​ലം ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ പ​ന്നി​ക​ൾ​ക്ക് ക​ർ​ഷ​ക​ർ തീ​റ്റ​യാ​യി ന​ൽ​കൂ​ന്ന​ത് കോ​ഴി​വേ​സ്റ്റാ​ണ്. ഇ​താ​ണ് ഇ​നി മു​ത​ൽ പ​ന്നി ക​ർ​ഷ​ർ​ക്ക് ന​ൽ​ക​രു​തെ​ന്നും റെ​ണ്ട​റിം​ഗ് പ്ലാ​ന്‍റ്കാ​ർ​ക്ക് മാ​ത്ര​മേ കോ​ഴി വേ​സ്റ്റ് കൊ​ടു​ക്കാ​വു എ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
ഇ​ക്കാ​ല​മ​ത്ര​യും ചി​ക്ക​ൻ വേ​സ്റ്റ് പ​രി​സ്ഥി​തി​ക്ക് യാ​തൊ​രു കോ​ട്ട​വും വ​രു​ത്താ​തെ ശേ​ഖ​രി​ക്കു​ക​യും പ​ന്നി​ക​ൾ​ക്ക് ന​ൽ​കു​ക​യും പി​ന്നീ​ടു​ള്ള വേ​സ്റ്റ് സം​സ്്ക​രി​ക്കു​ക​യും ചെ​യ്ത​ത് വ​യ​നാ​ട്ടി​ലെ പ​ന്നി ക​ർ​ഷ​ക​രാ​ണ്. വ​ൻ​കി​ട കു​ത്ത​ക ക​ന്പ​നി​ക​ൾ​ക്ക് വേ​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​വി​ടു​ത്തെ പ​ന്നി​കൃ​ഷി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
പ​ന്നി​ക​ർ​ഷ​ക​ർ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ച്ച് വ​ന്ന വേ​സ്റ്റി​ന് കി​ലോ​യ്ക്ക് നാ​ല​ര രൂ​പ വി​തം യൂ​സ​ർ​ഫീ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ത്ത​രം കൂ​ത്ത​ക ക​ന്പ​നി​ക​ൾ കോ​ഴി മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തോ​ടെ പ​ന്നി കൃ​ഷി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷിക്കേ​ണ്ടി വ​രു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.